
കേരള സംസ്ഥാനത്തിന്റെ ആദ്യരൂപത്തില്‍ മൊത്തം അഞ്ചു ജില്ലകളാണുണ്ടായിരുന്നത്. തിരുവിതാംകൂറിലെ തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേര്‍പെടുത്തി മദിരാശി സംസ്ഥാനത്തോടു ചേര്‍ത്തു.ശേഷിച്ച തിരുകൊച്ചി സംസ്ഥാനത്തോടു മലബാര്‍ ജില്ലയും തെക്കന്‍ കാനറാ ജില്ലയിലെ കാസര്‍കോടു താലൂക്കും ചേര്‍ക്കപ്പെട്ടു. ഫലത്തില്‍ കന്യാകുമാരി ജില്ലകേരളത്തിനു നഷ്ടപ്പെടുകയും ഗൂഡല്ലൂര്‍ ഒഴികെയുള്ള മലബാര്‍ പ്രദേശം കേരളത്തോടു ചേര്‍ക്കപ്പെടുകയും ചെയ്തു. 1957 ഫെബ്രുവരി 28 നായിരുന്നു കേരളത്തിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ്. ആ തിരഞ്ഞെടുപ്പി ഇഎംഎസ് മുഖ്യമന്ത്രിയായുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.കേരളത്തെ കൂടാതെ കണാടക, ഹരിയാന, മധ്യപ്രദേശ്, ഛത്തീസ് ഗഡ് എന്നീ സംസ്ഥാനങ്ങരൂപം കൊണ്ടതു നവംബ 1 നാണ്. നവംബ 1 കേരളത്തിനെപ്പോലെ ഈ സംസ്ഥാനക്കാക്കും ഏറെ പ്രധാനപ്പെട്ടതാണ്.
No comments:
Post a Comment